mehandi banner desktop
Chavakkad online

പാലയൂർ പള്ളിയിൽ ഈശോ മിശിഹാ കുറിച്ച് കുരുന്നുകൾക്ക്  വിദ്യാരംഭം

Ft

പാലയൂർ : പാലയൂർ സെൻ്റ് തോമസ് പള്ളിയിൽ പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തീർത്ഥകേന്ദ്രത്തിൽ നടന്ന ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു.ശേഷം നടന്ന ചടങ്ങിൽ കുരുന്നുകൾക്ക് “ഈശോ മിശിഹാ” എന്ന ആദ്യാക്ഷരം കുറിച്ചുകൊടുത്തു.പന്തക്കോസ്ത തിരുനാൾ ഈസ്റ്ററിന് 50 ദിവസം കഴിഞ്ഞ് ആഘോഷിക്കുന്ന ദിവസമാണ്. ഈ ദിവസം യേശുവിന്റെ ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് അവർക്ക് ശക്തിയും ധൈര്യവും നൽകിയെന്നാണ് വിശ്വാസം.സെൻ്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി റവ. ഫാ. നിതിൻ താഴത്ത്എന്നിവർ സന്നിഹിതരായിരുന്നു. പാലയൂർ മാതൃവേദിയാണ് ചടങ്ങിന് നേതൃത്വം നൽകിയത്. നിരവധി കുരുന്നുകൾ എഴുത്തിനിരുത്ത്ചടങ്ങിൽ സംബന്ധിച്ചു.

Jan oushadi

Comments are closed.