mehandi banner desktop
Chavakkad online

വീട്ടു കിണറ്റിൽ കുറുക്കൻ വീണു – നാട്ടുകാർ കുറുക്കനെ സാഹസികമായി രക്ഷപ്പെടുത്തി

Ft

എടക്കര : വീട്ടു കിണറ്റിൽ കുറുക്കൻ വീണു. നാട്ടുകാർ കുറുക്കനെ സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. പുന്നയൂർ പഞ്ചായത്തിലെ എടക്കരയിൽ യുവധാര ക്ലബ്ബിന് സമീപം കാരക്കാട് കുഞ്ഞിമോന്റെ വീട്ടിലെ കിണറ്റിലാണ് കുറുക്കനെ കണ്ടെത്തിയത്. കിണറ്റിൽ നിന്നും അസാധാരണ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കുറക്കനെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.പിന്നീട് അയൽവാസികളായ ഷബീർ, താഹിർ, ശാരിഖ്, നൗഫൽ, സുധീർ, മുൻ പഞ്ചായത്ത്‌ മെമ്പർ വിശ്വം എന്നിവർ ചേർന്ന് കയറിട്ടു കുരുക്കി കുറക്കനെ കരക്ക്‌ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. പഞ്ചായത്ത്‌ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണവും നാട്ടുകാർക്കുണ്ട്. മേഖലയിൽ ഈയിടെയായി വന്യ ജീവികളുടെ ആക്രമണം വർധിച്ചുവരുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. വിഷയത്തിൽ പഞ്ചായത്ത്‌ അധികൃതർ നിഷ്‌ക്രിയരാണെന്നും ആരോപണമുണ്ട്.

Jan oushadi

അതേ ദിവസം തന്നെ വൈകുന്നേരം കോഴികൾക്ക് നേരെയും തെരുവ് നായയുടെ ആക്രമണം നടന്നിരുന്നു. കുഞ്ഞിമോന്റെ ആറുകൊഴികൾക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.

Comments are closed.