
തളിക്കുളം: ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇടശ്ശേരി പുന്നച്ചോട് സ്വദേശി പരേതനായ രായംമരക്കാർ വീട്ടിൽ അബ്ദുൽ റഹിമാന്റെ (ഹീറോ) മകൻ സഫീൽ (30) ആണ് മരിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് വാടാനപ്പള്ളി-തളിക്കുളം ദേശീയപാത 66-ൽ രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. റോഡരികിൽ കൂട്ടിയിട്ടിരുന്ന മൺതിട്ടയിൽ സഫീൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
തളിക്കുളം പത്താംകല്ലിൽ പ്രവർത്തിക്കുന്ന ‘ജനസേവനം’ കേന്ദ്രത്തിന്റെ ഉടമയാണ് മരണപ്പെട്ട സഫീൽ.

Comments are closed.