കാരുണ്യവഴിയിൽ അക്ഷരജാലകം തുറന്ന് സർസയ്യിദ് സ്കൂൾ

പാവറട്ടി: സർസയ്യിദ് ഇംഗ്ലീഷ് സ്കൂളിൽ പ്രവേശനോത്സവം കരുണയുടെ നേർക്കാഴ്ചയായി. ഡയാലിസിസ് കിടപ്പു രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കൺസോൾ സന്നദ്ധ സംഘടനക്ക് വിദ്യാർഥികളിൽനിന്നും സമാഹരിച്ച 10000 രൂപ കൈമാറിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി മാനേജർ എം. നാസർ, ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ്, പ്രിൻസിപ്പൽ അൻവർ സാദിഖ്, വൈസ് പ്രിൻസിപ്പൽ സഫ സഗീർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് സി.കെ. ഹക്കീം ഇമ്പാർക്ക്, ട്രഷറർ വി. കാസിം, ട്രസ്റ്റി സി.എം. ജനിഷ്, ഐ.ടി. സ്റ്റാഫ് ഹിസാൻ എന്നിവർ ചേർന്ന് സഹായധനം ഏറ്റുവാങ്ങി.വിദ്യാർത്ഥികളിൽ കാരുണ്യവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സഹായധനം സമാഹരിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.


Comments are closed.