mehandi banner desktop
Chavakkad online

ഒരുമനയൂർ പഞ്ചായത്ത്‌ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Ft

ഒരുമനയൂർ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒരുമനയൂർ പഞ്ചായത്ത് തല പരിസ്ഥിതി ദിന പരിപാടി ഇസ്ലാമിക് വി. എച്ച്. എസ്. എസ്. സ്കൂളിൽ വെച്ച് കൃഷി ഭവന്റെയും സ്കൂളിന്റെയും സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയ ചടങ്ങിൽ സ്കൂൾ മാനേജർ പി. കെ. ജമാലുദ്ധീൻ സ്വാഗതം ആശംസിച്ചു.​ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷ്‌റ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് താഹിർ പി. എം. നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി കൃഷി ഓഫീസർ എമിലി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി തൈകളുടെ വിതരണം നടത്തി.​ചടങ്ങിൽ വിവിധ വാർഡ് മെമ്പർമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ജെയിൻ മാസ്റ്റർ, വി. എച്ച്. എസ്. ഇ. പ്രിൻസിപ്പൽ സതീഷ് കുമാർ ടി. എൻ., എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ രമ്യ, തജ്‌രി പി. എം., അധ്യാപകരായ ദൃശ്യ, രാഹുൽ കുമാർ എന്നിവരും എൻ. എസ്. എസ്. വോളന്റിയർമാരും പങ്കെടുത്തു.

Jan oushadi

Comments are closed.