mehandi banner desktop
Chavakkad online

ശ്രീകൃഷ്‌ണ സ്കൂൾ പരിസ്ഥിതി ദിനാചരണം ബി ജെ പി ഹൈജാക്ക് ചെയ്ത സംഭവം – വാർഡ് കൗൺസിലർക്കെതിരെ പി ടി എ  

Ft

ഗുരുവായൂർ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീകൃഷ്‌ണ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പേരിലുണ്ടായ വിവാദത്തിന് കാരണം വാർഡ് കൗൺസിലർ സ്കൂളിലെ പ്രധാന അധ്യാപികയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടെന്ന് പി. ടി. എ യോഗം. ശ്രീകൃഷ്‌ണ ഹയർ സെക്കൻ്ററി സ്കൂളിലെ പരിസ്ഥിതി ദിന ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി താല്പര്യം പ്രകടിപ്പിച്ചതായി സ്ക്കൂൾ നിൽക്കുന്ന വാർഡിൻ്റെ കൗൺസിലറായ കൃഷ്ണപ്രിയയാണ് പ്രധാന അധ്യാപികയെ അറിയിച്ചിരുന്നത്. കേന്ദ്ര സഹമന്ത്രി പങ്കെടുക്കുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ ദേവസ്വം ഭരണസമിതിയുടെ അനുമതി വേണമെന്നും പ്രധാന അധ്യാപിക കൗൺസിലറെ അറിയിച്ചു. പിന്നീട് കേന്ദ്ര സഹമന്ത്രിയെ പങ്കെടുപ്പിക്കുന്നതിന് ദേവസ്വം ചെയർമാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രമന്ത്രിയെ പരിസ്ഥിതി ദിനാചരണത്തിൽ പങ്കെടുപ്പിച്ചത്. എന്നാൽ ചടങ്ങിനെത്തിയ മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന പാർട്ടി നേതാക്കളും മന്ത്രിയോടൊപ്പം വേദിയിൽ കയറിയിരിക്കുകയായിരുന്നു. മന്ത്രിയ്ക്ക് പങ്കെടുക്കാൻ താല്പര്യം അറിയിച്ചതിനാൽ മാത്രമാണ് മന്ത്രിയ്ക്ക് വേദിയൊരുക്കിയത്. ബി.ജെ.പി സംഘടിപ്പിക്കുന്ന പരിസ്ഥിതിദിന ചടങ്ങിൻ്റെ ഭാഗമായാണ് മന്ത്രി വരുന്നതെന്നത് അറിയിച്ചിരുന്നില്ല.ഗുരുവായൂരിലേയും സമീപപ്രദേശങ്ങളിലേയും മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന ജനാധിപത്യ മതേതരമൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സ്കൂളാണ് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ. സ്ക്കൂളിൻ്റെ സൽപ്പേരിന് കളങ്കം വരുത്താനുള്ള നീക്കമാണ് വാർഡ് കൗൺസിലറുടെ ഭാഗത്തു നിന്നും ഉണ്ടായത്. പ്രധാന അധ്യാപികയെ തെറ്റിദ്ധരിപ്പിച്ച വാർഡ് കൗൺസിലറുടെ നടപടിയെ അധ്യാപക രക്ഷാകർത്ത യോഗം അപലപിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് എ.വി. റൈനസ് അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് മുകേഷ്, കമ്മിറ്റി അംഗങ്ങളായ പി.കെ. രാജേഷ് ബാബു, രഘു, രമേഷ്, ജ്യോതി, സരിത തുടങ്ങിയവർ സംസാരിച്ചു.ശ്രീകൃഷ്‌ണ സ്കൂൾ പരിസ്ഥിതി ദിനാചരണം ബി ജെ പി ഹൈജാക്ക് ചെയ്ത സംഭവം –

Jan oushadi

Comments are closed.