ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം വർണാഭമായി

ചാവക്കാട് : മുനീറുൽ ഇസ്ലാം മദ്രസ ഓവുങ്ങൽ പ്രവേശനോത്സവം വർണ്ണാഭമായി. അൻസാർ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്സി.ഒ.ഒ ഷഹീദ് പാലിയത്ത് ഉദ്ഘാടനം ചെയ്തു. കമ്മറ്റി പ്രസിഡണ്ട് ഇക്ബാൽ അധ്യക്ഷത വഹിച്ചു. പൊതു പരീക്ഷ വിജയികളെയും ഹിക്മ സ്റ്റേറ്റ് വിന്നർ ജൂസൈറിനെയും ആദരിച്ചു. കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നൽകിയ വൃക്ഷത്തൈകൾ വിതരണം ചെയ്തു. മദ്രസയിൽ പുതുതായി ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മുംതാജ് അബൂബക്കർ, അധ്യാപിക മുഹ്സിന എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ സഫീദ് പാലപ്പെട്ടി സമാപനവും പ്രാർത്ഥനയും നിർവഹിച്ചു. അക്കാദമിക് കോർഡിനേറ്റർ ശരീഫ് അബൂബക്കർ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ജാസ്മിൻ നന്ദിയും പറഞ്ഞു. വിദ്യാർഥിനി റിദ ഗാനം ആലപിച്ചു, ജുസൈർ ഖിറാഅത്ത് നടത്തി.


Comments are closed.