നാലപ്പാട്ട് സ്മാരക വായനാ അവാർഡ് പ്രഖ്യാപിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ 2026 ലെ അശോകൻ നാലപ്പാട്ട് സ്മാരക വായനാ അവാർഡിന് തൃശ്ശൂർ ജില്ലയിലെ ചേലക്കര സ്വദേശിയായ പി സി രാഹുൽ അർഹനായി. കാലിക്കറ്റ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗവേഷകനാണ് രാഹുൽ. വായനക്കുറിപ്പും വായന പരിപോഷണ പ്രവർത്തനങ്ങളും വിലയിരുത്തി അഞ്ച് അംഗ അവാർഡ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 2026 ജൂൺ 19 വായനാദിനത്തിൽ കുന്നത്തൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.10001 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്കാരം.


Comments are closed.