mehandi banner desktop
Chavakkad online

ചാവക്കാട് ഐ ഡി സിയില്‍ പരിസ്ഥിതി വാരാചരണത്തിന് തുടക്കം

Ft

ചാവക്കാട് : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവക്കാട് ഐ ഡി സി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതിസൗഹൃദ കവിതാലാപനം, മനുഷ്യര്‍ പ്രകൃതിയുടെ മേല്‍ നടത്തുന്ന കടന്നാക്രമണത്തിനെതിരെയുള്ള പോസ്റ്റര്‍ പ്രദര്‍ശനം, ലോക പരിസ്ഥിതി ദിന സന്ദേശ പ്രസംഗങ്ങള്‍ തുടങ്ങിയവ നടന്നു. സ്‌കൂള്‍ മാനേജര്‍ ജഅ്ഫര്‍ മാസ്റ്റര്‍ എടക്കഴിയൂര്‍, പ്രിന്‍സിപ്പല്‍ അബ്ദുര്‍റസാഖ് കോട്ടക്കല്‍, അബ്ദുര്‍റഊഫ് മിസ്ബാഹി എന്നിവരുടെ നേതൃത്വത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പദ്ധതികള്‍ സംഘടിപ്പിക്കും. യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇക്കോ ക്വിസ് നടക്കും.

Jan oushadi

Comments are closed.