മമ്മിയൂർ ആന്റ് മുതുവട്ടൂർ മർച്ചൻസ് അസോസിയേഷൻ മുൻ പ്രസിഡൻറ് സി എ ലോകനാഥൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഗുരുവായൂർ : മമ്മിയൂർ ആന്റ് മുതുവട്ടൂർ മർച്ചൻസ് അസോസിയേഷൻ മുൻ പ്രസിഡൻറ് സി എ ലോകനാഥൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. താമരയൂർ മെട്രോ ലിങ്ക്സിൽ വെച്ച് സംഘടിപ്പിച്ച യോഗം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പി മുരളീധരൻ അധ്യക്ഷൻ വഹിച്ചു. മാധ്യമ പുരസ്കാരം മനോരമ ഗുരുവായൂർ ലേഖകൻ വി പി ഉണ്ണികൃഷ്ണൻ, സി .എ ലോകനാഥൻ സേവന പുരസ്കാരം ടി.വി ബിനു,വ്യാപാര മിത്രം പുരസ്കാരം മമ്മിയൂർ അസോസിയേഷൻ രക്ഷാധികാരി സി പി വർഗീസ് എന്നിവർക്കും നൽകി ആദരിച്ചു. ചാരിറ്റി പ്രവർത്തങ്ങളുടെ ഭാഗമായി 50 പേർക്ക് ചികിത്സാ സാഹയവും 100 അമ്മമാർക്ക് പുടവയും 100 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും നടത്തി. ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ എ എച്ച് അക്ബർ, ഗുരുവായൂർ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ചാവക്കാട് മുനിസിപ്പൽ കൗൺസിലർ കെ സി സുനിൽകുമാർ, കെ വി വി ഇ എസ് ഗുരുവായൂർ നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ, മെട്രേ ലിങ്ക്സ് പ്രസിഡൻ്റ കെ ആർ ചന്ദ്രൻ, സെക്രട്ടറി സി വി ഗിരീഷ് കുമാർ സ്വാഗതവും, വൈസ് പ്രസിഡൻ്റ് വി സി തോമസ് എന്നിവർ സംസാരിച്ചു. ജോയിൻ്റ സെക്രട്ടറി ജോസ് ലൂവീസ്, സി എൽ സാബു, ജേക്കബ് ക്ലീറ്റസ്, ടി കെ മോഹനൻ, എൻ വി ഷാജൻ എന്നിവർ നേതൃത്വം നൽകി.


Comments are closed.