mehandi banner desktop

പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂളിൽ വായന മാസാചാരണത്തിനു തുടക്കമായി

fairy tale

തിരുവത്ര : പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂളിൽ വായന മാസാചാരണത്തിനു തുടക്കമായി. വാർഡ് കൗൺസിലർ അഭിനിശിവജി ഉദ്ഘാടനം നിർവഹിച്ചു.വിദ്യഭ്യാസ പ്രവർത്തകൻ മുഹമ്മദ് ബഷീർ ചാവക്കാട് വെബിനാറിൽ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് സുഹാസ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പി കെ റംല, അദ്ധ്യാപകരായ എസ് കെ പ്രിയ,ഷീജ നൗഷാദ്, എം കെ അബ്ദുൽ സലീം, സി ജെ ജിൻസി, പി എം മുബീന തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥി പ്രധനിധി ആർ ടി മുഹമ്മദ്ഷയാൻ, അവന്തിക മുരളി, നിതീഷ്, ഫാത്തിമ സന, ഫിദ ഫാത്തിമ, ഫാത്തിമ നസ്രിൻ, ബാസിത്തലി തുടങ്ങിയവർ നേതൃത്വം നൽകി. തുടർ ദിവസങ്ങളിൽ വായന വിളംബര ജാഥ, അമ്മ വായന, വായനശാല സന്ദർശനം , പ്രസംഗ മത്സരം, വായന മത്സരം, കഥപറയൽ, പുസ്തകപ്രദർശനം തുടങ്ങിയവ നടക്കും.

planet fashion

Comments are closed.