വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തകമേള സംഘടിപ്പിച്ചു

വടക്കേകാട് : വായനാദിനാചരണത്തിന്റെ ഭാഗമായി അമൽ സ്കൂളിലെ സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 18-ന് പുസ്തകമേള സംഘടിപ്പിച്ചു. രാവിലെ 9.30-ന് സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ചെയർമാൻ അലി പഷ്ണത്തയിൽ പുസ്തകമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനുമായാണ് സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള നിരവധി പുസ്തകങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കിയിരുന്നത്.ചടങ്ങിൽ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ, ട്രഷറർ ഫസലുറഹ്‌മാൻ, സിസിഎ കൺവീനർ അബ്ദുൽ റഹ്‌മാൻ കുന്നുംകാട്ടിൽ, മൈന്റെനൻസ് കൺവീനർ സുലൈമാൻ ഊട്ടോടത്തയിൽ, മെമ്പർ അബു ഏനിക്കുട്ടി, പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നലകത്ത്, വൈസ് പ്രിൻസിപ്പൽ ലിഷ, അഡ്മിനിസ്ട്രെറ്റർ ഡോഹരിദയാൽ എന്നിവർ സന്നിഹിതരായിരുന്നു.


Comments are closed.