ചാവക്കാട് മിനി വാഗമണിൽ ‘മൺസൂൺ റൺ’ സംഘടിപ്പിച്ചു

ചാവക്കാട്: എഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശ്ശൂരും ചാവക്കാട് സൈക്കിൾ ക്ലബ്ബും സംയുക്തമായി ചാവക്കാട് മിനി വാഗമണിൽ ‘മൺസൂൺ റൺ’ സംഘടിപ്പിച്ചു.ചാവക്കാട് പോലീസ് എസ്.എച്ച്.ഒ എൻ.എസ്. രാജീവ് ഫ്ലാഗ് ഓഫ് ചെയ്ത മൺസൂൺ റണ്ണിൽ 5 കിലോമീറ്റർ, 10 കിലോമീറ്റർ വിഭാഗങ്ങളിലായി കായിക താരങ്ങളും ആരോഗ്യപ്രേമികളും പങ്കെടുത്തു.സമാപന ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി. ഷാനവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. യതീന്ദ്രദാസ്, കെ.പി. രഞ്ജിത്കുമാർ, വാർഡ് കൗൺസിലർ സന്തോഷ്, മുൻ കൗൺസിലർ കെ.വി. ഷാനവാസ് തിരുവത്ര, ഹയാത്ത് ആശുപത്രി എം.ഡി. ഷൗജാദ്, ഗുരുവായൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാൽ, ദീപു എസ്. നായർ, അബ്ദുൽ കലാം തുടങ്ങിയവർ സംസാരിച്ചു.


Comments are closed.