കടപ്പുറം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ബാലസഭ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും കഴിവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.പഞ്ചായത്തിലെ ബി.കെ.സി തങ്ങൾ സ്മാരക ഹാളിൽ വെച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി ശ്രീനിവാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സക്കീന ബഷീർ മുഖ്യപ്രഭാഷണം നടത്തി.വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അഷ്ക്കർ അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നഈമബീവി, റംല ഹമീദ്, സുലൈഖ എന്നിവർ ആശംസകൾ നേർന്നു. കൂടാതെ കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാരായ സുഹൈദ ടീച്ചർ, നഫ്‌ല, ജില്ലാ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ വിശ്വജിത്ത്, സി.ഡി.എസ് അംഗങ്ങളായ ആതിര, രജിത രാജേഷ്, റാഫില, ഫാത്തിമ കബീർ, ഷിൽന, ജെസ്സി, സൗമ്യ എന്നിവരും സംസാരിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസീറ ഷിഹാബ് സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഫൗസിയ ഉമ്മർ നന്ദിയും പ്രകാശിപ്പിച്ചു.


Comments are closed.