പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ചാവക്കാട്: പതിമൂന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗാചരണം സംഘടിപ്പിച്ചു. “ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ” എന്ന ഈ വർഷത്തെ യോഗ ദിന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു പരിപാടികൾ.സ്കൂളിലെ അധ്യാപികയും യോഗ ട്രൈനറുമായ ഐശ്വര്യ പീറ്റർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.കെ. റംല ബീവി അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി.ജെ. ജിൻസി, എം.കെ. സലീം, പി.എം. മുബീന, പി.എം. ഹസീന, എ.ബി. രോഹിണി തുടങ്ങിയവർ യോഗ ദിനാചരണത്തിൽ പങ്കെടുത്തു.ഇതോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച വായനാ മത്സരത്തിലെ വിജയികൾക്ക് ഹെഡ്മിസ്ട്രസ് പി.കെ. റംല ബീവി സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെൽത്ത് ക്ലബ്ബ് സെക്രട്ടറി ഫാത്തിമ നസ്റിൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.


Comments are closed.