mehandi banner desktop

എടക്കഴിയൂർ ആർ.പി.എം.എം. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണവും ‘തൂഫാൻ വാരിയേഴ്സ്’ പ്രഖ്യാപനവും നടത്തി

fairy tale

ചാവക്കാട്: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുമായി സഹകരിച്ച് എടക്കഴിയൂർ ആർ.പി.എം.എം. യു.പി. സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ദേശീയപാതയിൽ കൈകോർത്തുപിടിച്ച് ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു.​ചാവക്കാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് എൻ.എസ്. മനുഷ്യച്ചങ്ങലയിൽ അണിചേർന്നുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരിമുക്ത സമൂഹത്തെ വാർത്തെടുക്കാൻ വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ വാർഡ് മെമ്പർ സലീം ആച്ചപ്പുള്ളി, സ്കൂൾ ഹെഡ്മിസ്ട്രസ് സെബന കെ.ടി., പിടിഎ പ്രസിഡന്റ് അബ്ദുൽ സലീം റ്റി.എം എന്നിവർ പങ്കെടുത്തു സംസാരിച്ചു.​ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ‘തൂഫാൻ വാരിയേഴ്സ്’ വിങ് രൂപീകരിച്ചു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തൂഫാൻ വാരിയേഴ്സ് എടക്കഴിയൂർ, പഞ്ചവടി പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ നേരിട്ടെത്തി ബോധവൽക്കരണം നടത്തി. ലഹരി വിപത്തിനെതിരെ പൊതുജനങ്ങൾക്ക് അടിയന്തരമായി ബന്ധപ്പെടുന്നതിനായുള്ള ‘തൂഫാൻ ഹെൽപ്പ്‌ലൈൻ’ നമ്പറുകൾ അടങ്ങിയ സ്റ്റിക്കറുകൾ കടകളിൽ പതിപ്പിച്ചു.​സ്കൂൾ അധ്യാപകരായ രാമദാസ് പി.യു., നജീബ് ഇ.എം., ഫഹമിത റജീബ് എന്നിവർ ലഹരിവിരുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലഹരിക്കെതിരെയുള്ള സന്ദേശം സമൂഹത്തിന്റെ നാനാതുറകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിച്ചത്.

planet fashion

Comments are closed.