mehandi banner desktop

തെരുവ്നായ ശല്യത്തിന് പൂട്ടിടാൻ ചാവക്കാട് നഗരസഭ; എ.ബി.സി സെന്റർ ജീവനക്കാരുടെ നിയമനം പൂർത്തിയായി

fairy tale

ചാവക്കാട്: നഗരസഭാ പരിധിയിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ ആരംഭിക്കുന്ന ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) സെന്ററിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. പദ്ധതിക്കാവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിനായുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം നഗരസഭാ കാര്യാലയത്തിൽ വെച്ച് നടന്നു. വെറ്ററിനറി സർജൻ, ഡോഗ് ക്യാച്ചർ (വാഹനസഹിതം), മൃഗപരിപാലകർ, ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി എന്നീ തസ്തികകളിലേക്കുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെയാണ് അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തത്. നിയമന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സെന്റർ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനാണ് നഗരസഭയുടെ തീരുമാനം.

planet fashion

നഗരസഭാ പരിധിയിലെ തെരുവുനായ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പുകളും കാര്യക്ഷമമായി നടപ്പിലാക്കി പൊതുജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സെന്റർ പ്രവർത്തനം തുടങ്ങുന്നതോടെ തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനൊപ്പം അവയ്ക്ക് ശാസ്ത്രീയമായ പരിചരണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ സാധിക്കുമെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ വ്യക്തമാക്കി.

Comments are closed.