ചാവക്കാടിനെ മാലിന്യമുക്തമാക്കാൻ ‘ട്വിൻ ബിൻ’

ചാവക്കാട്: നഗരത്തെ മാലിന്യമുക്തവും സുന്ദരവുമാക്കുന്നതിനായി ചാവക്കാട് നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘ട്വിൻ ബിൻ’ സ്ഥാപിക്കൽ പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 59 കേന്ദ്രങ്ങളിലാണ് ട്വിൻ ബിന്നുകൾ സ്ഥാപിക്കുന്നത്. 13,40,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കി നഗരത്തെ പൂർണമായും മാലിന്യമുക്തമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.23-ാം വാർഡ് കൗൺസിലർ ഹിബ മിഷിഹാദ് സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എച്ച്. സലാം, ലിഷ മത്രംകോട്ട്, കെ.പി. രഞ്ജിത്ത് കുമാർ, നഗരസഭ കൗൺസിലർ ഷീജ പ്രശാന്ത് എന്നിവർ ആശംസകൾ നേർന്നു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി. പദ്ധതി വിശദീകരണം നടത്തി. നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ്-1) എം ഷമീർ നന്ദി രേഖപ്പെടുത്തി.



Comments are closed.