mehandi banner desktop
Chavakkad online

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കടപ്പുറം സ്വദേശി മരിച്ചു

fairy tale

​ചാവക്കാട്: റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കടപ്പുറം സ്വദേശി മരണപ്പെട്ടു. കടപ്പുറം സുനാമി കോളനിക്ക് സമീപം താമസിക്കുന്ന കുന്നംപുള്ളി അബ്ദുൽ റാഫി എന്ന സൈനുദ്ദീൻ (62) ആണ് തൃശൂരിലെ ദയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മരണം.​കേച്ചേരിയിൽ തുന്നൽക്കട നടത്തിവരികയായിരുന്നു സൈനുദ്ദീൻ. കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചൊവ്വല്ലൂർപ്പടി പവർ സ്റ്റേഷന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. സൈനുദ്ദീൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.​ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് കബറടക്കം നടക്കും.

planet fashion

Comments are closed.