mehandi banner desktop
Chavakkad online

തിരുവത്ര ജി.എഫ്.യു.പി. സ്കൂളിൽ സെൻസസ് ബോധവത്കരണവും ചോദ്യാവലി വിതരണവും നടത്തി

fairy tale

തിരുവത്ര: ലോകജനസംഖ്യാ ദിനത്തിൻ്റെ ഭാഗമായി തിരുവത്ര ജി.എഫ്.യു.പി. സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സെൻസസ് ബോധവത്കരണവും ചോദ്യാവലി വിതരണവും നടത്തി. സ്കൂൾ പരിസരത്തുള്ള വീടുകളിൽ യഥാർത്ഥ സെൻസസ് ഉദ്യോഗസ്ഥർ കണക്കെടുപ്പിന് വരുന്ന മാതൃകയിലാണ് വിദ്യാർഥികൾ സെൻസസ് നടത്തിയത്. വീടുകളിൽ യഥാർത്ഥ ഉദ്യോഗസ്ഥർ എത്തുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകാൻ വീട്ടുകാരെ സഹായിക്കുന്നതിനായി, ആവശ്യമായ ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയും വിദ്യാർത്ഥികൾ വിതരണം ചെയ്തു.​സെൻസസ് എനുമനേറ്ററുമാരായ സലീം എം.കെ., സി.ജെ. ജിൻസി, പി.എം. മുബീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ റ്റി.എൻ. നവീദ്, ഖദീജ, എ.എസ്. മുഹമ്മദ് ഷെഹ്സാൻ, ബാസിത്ത്, വി.ഡി. നിതീഷ്, ആർ.റ്റി. മുഹമ്മദ് ഷയാൻ, ഫൈഹ, അൽഹന, സന ഫാത്തിമ തുടങ്ങിയ വിദ്യാർത്ഥികൾ മാതൃകാ സെൻസസിൽ സജീവമായി പങ്കെടുത്തു.

planet fashion

Comments are closed.