mehandi banner desktop
Chavakkad online

കർക്കിടകദിന സംക്രാന്തി- ദശപുഷ്പ- പത്തില പ്രദർശനം സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ : കർക്കിടകദിന സംക്രാന്തിയുടെ പ്രാധാന്യം പങ്ക് വെച്ച് രാമായണമാസത്തെവരവേറ്റ് കൊണ്ട് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദശപുഷ്പ- പത്തില പ്രദർശനം സംഘടിപ്പിച്ചു. പെരുന്തട്ട ശിവക്ഷേത്രാങ്കണത്തിൽ നടന്ന പ്രദർശനം അതിരുദ്ര യജ്ഞാചാര്യൻ കീഴേടം രാമൻ നമ്പൂതിരി വിളക്ക് കൊളുത്തി  ഉദ്ഘാടനം നിർവഹിച്ചു. വനിതാവിഭാഗം കൂട്ടായ്മപ്രസിഡണ്ട് ടി. ദാക്ഷായിണിയമ്മ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ മുഖ്യാതിഥിയായി.

planet fashion

കർക്കിടക മാസ നാട്ടറിവുകൾ എന്ന കൂട്ടായ്മ തയ്യാറാക്കിയ കൈപുസ്തക പ്രകാശനം പെരുന്തട്ട ക്ഷേത്ര സമിതി പ്രസിഡണ്ട് കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ നിർവഹിച്ചു. സരള മുള്ളത്ത്, നിർമ്മല നായ്കത്ത്, കെ.ടി. ശിവരാമൻ നായർ, രവി ചങ്കത്ത്, അനിൽ കല്ലാറ്റ്, ബാലൻവാറണാട്ട്, ശശികുമാർ കൊടമന, ഉഷാ അച്ചുതൻ, ഗീതാ ഹരി, കോമളം പെരുമ്പ്രശ്യാർ, ശശി കേനാടത്ത്, ജയറാം ആലക്കൽ, രാധാമണി ചാത്തനാത്ത്, ശാന്ത മണ്ണുങ്ങൽ, അംബിക പുല്ലാട്ട് എന്നിവർ സംസാരിച്ചു. ഭക്തജന നിറവിൽ ചേർന്ന പ്രദർശന വേളക്ക് മുരളി അകമ്പടി, രവിവട്ടരങ്ങത്ത്, സി. ബാലാമണി മേനോൻ, ഷീല വിജയകുമാർ, വിജയം ശങ്കരനാരായണൻ, എം.മോഹൻദാസ് നായർ എന്നിവർ നേതൃത്വം നൽകി. പ്രസാദ വിതരണവും , പായസ വിതരണവും, പത്തില വിതരണവും ഉണ്ടായി.

Comments are closed.