mehandi banner desktop
Chavakkad online

പിതാവിന് പിന്നാലെ മകനും; വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Ft

മതിലകം : കഴിഞ്ഞ ദിവസം ശ്രീനാരായണപുരം ആലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പനങ്ങാട് അഞ്ചാംപരത്തി സ്വദേശി കാട്ടുപറമ്പിൽ കബീറിൻ്റെ മകൻ റംസാൻ (14) ആണ് മരിച്ചത്. ഇതേ അപകടത്തിൽ പിതാവ് കബീറും നേരത്തെ മരണപ്പെട്ടിരുന്നു. പനങ്ങാട് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് റംസാൻ.

Jan oushadi

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം. പിതാവ് കബീറിനൊപ്പം സ്കൂട്ടറിൽ കൊടുങ്ങല്ലൂരിലേക്ക് പോകവേ, ഇവർ സഞ്ചരിച്ച വാഹനത്തിൽ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ റംസാൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

Comments are closed.