കടലിൽ കാണാതായ വിദ്യാർഥിയെ കണ്ടെത്തിയില്ല – നാളെ തിരച്ചിൽ തുടരും

തളിക്കുളം: തമ്പാൻ കടവിൽ കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയില്ല.

തളിക്കുളം പത്താം കല്ലിന് പടിഞ്ഞാറുവശം വാടക വീട്ടിൽ താമസിക്കുന്ന വാലിപ്പറമ്പിൽ സലിമിൻ്റെ മകൻ നാദിർഷ (15) യെയാണ് കടലിൽ കാണാതായത്. തൃത്തല്ലൂർ കമല നെഹ്റു സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ് നാദിർഷ.
ഇന്ന് ഉച്ചയ്ക്ക് 1:50-ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയതിനിടെ കുട്ടി അപ്രതീക്ഷിതമായി തിരയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞയുടൻ തന്നെ പ്രദേശവാസികളും അധികൃതരും ചേർന്ന് കടലിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
അഴീക്കോട് കോസ്റ്റൽ പോലീസ്, കോസ്റ്റൽ ഗാർഡ്, മത്സ്യത്തൊഴിലാകൾ എന്നിവർ രാത്രി ഏറെ വൈകിയും കുട്ടിക്കായി തിരച്ചിൽ തുടർന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇരുട്ട് വ്യാപിച്ചതോടെ ഇന്നത്തെ തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു. നാളെ രാവിലെ കൂടുതൽ സജ്ജീകരണങ്ങളോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.


Comments are closed.