mehandi banner desktop
Chavakkad online

തിരുവത്ര ടി.ടി. മാധവൻ സ്‌മാരക വായനശാല ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

fairy tale

ഗുരുവായൂർ: ചാവക്കാട് തിരുവത്ര ടി.ടി. മാധവൻ സ്‌മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു   പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ  അനുമോദിച്ചു.  ചാവക്കാട് റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ എം മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കുഞ്ചേരി ജി.എം.എൽ.പി. സ്കൂൾ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ  ചാവക്കാട് നഗരസഭ മുൻ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ വി  മുഹമ്മദ് അൻവർ അദ്ധ്യക്ഷനായി.  സി പി ഐ മണ്ഡലം കമ്മിറ്റി അംഗം രുഗ്മണി വേണുഗോപാൽ, ചാവക്കാട്  ലോക്കൽ കമ്മറ്റി  സെക്രട്ടറി എ എ ശിവദാസൻ എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി എം കെ ഷാജി  സ്വാഗതവും, പ്രസിഡന്റ്‌ എൻ. കെ. രമേശൻ നന്ദിയും പറഞ്ഞു.  എം എസ് സുബിൻ, കെ കെ ത്രിവിക്രമൻ, എം എ ധർമപാലൻ, ടി എം ബാബു, ഓമന ഭദ്രൻ, അമർജിത് തുടങ്ങിയവർ നേതൃത്വം നൽകി.

planet fashion

Comments are closed.