mehandi banner desktop
Chavakkad online

വെൽഫെയർ പാർട്ടി ഓവുങ്ങൽ യുണിറ്റ് പ്രതിനിധി സമ്മേളനം നടത്തി

fairy tale

ചാവക്കാട് : വെൽഫെയർ പാർട്ടി ഓവുങ്ങൽ യുണിറ്റ് പ്രതിനിധി സമ്മേളനം അടുത്ത മൂന്നുവർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്. കെ. വി. അലിഘാൻ, സെക്രട്ടറി. പി. കെ. അബ്ദുൽ അസീസ്, ട്രഷറർ. നിഷിനജീബ്, വൈസ്പ്രസിഡന്റ്മാർ . കെ. ആർ.മനോജ്‌, എൻ. കെ. ജാഫർ,ജോയിന്റ് സെക്രട്ടറിമാർ .പി. കെ. മോഹനൻ, ഊർമിളരതീഷ്.റസാക്ക് ആലുംപടിയുടെ വസതിയിൽ നടന്ന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി. പ്രേമ ജി പിശാരഡി ഉത്ഘാടനം ചെയ്‌തു. പത്താം വാർഡ്‌ കൗൺസിലർ സുജാത സത്യൻ, സംസ്ഥാന എക്‌സികുട്ടീവ് അംഗം എം. കെ അസ്‌ലം,ജില്ലാകമ്മിറ്റിഅംഗങ്ങളായ.കെ.എസ്.നവാസ്,സി. ആർ. ഹനീഫ, അക്ബർ പെലെമ്പാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി. ഒ. കെ.റഹീം, മണ്ഡലം അംഗം. സുബൈറ റസാക്ക്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് റസാക്ക് ആലുംപടി എന്നിവർ സംസാരിച്ചു. പുതിയ പ്രസിഡന്റ് അലിഘാൻ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് അധികാരം ഏറ്റെടുത്തു. കഴിഞ്ഞ രണ്ടുവർഷത്തെ റിപ്പോർട്ടും, കണക്കുകളും സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി

planet fashion

Comments are closed.