mehandi banner desktop
Chavakkad online

ഡൽഹിയിലെ പോലീസ് അതിക്രമത്തിനെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Ft

ചാവക്കാട്: നീറ്റ് (NEET) പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തിയ സമരത്തിന് നേരെ ഡൽഹിയിലുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് കോടതി സമുച്ചയത്തിന് മുൻപിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.നീറ്റ് ക്രമക്കേട് അന്വേഷിക്കുക, പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി 22 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുക, ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് പിന്തുണയുമായെത്തിയ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് തേർളി അശോകൻ ഉദ്ഘാടനം നിറവഹിച്ചു. ബിജു വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഫരീതാബാനു ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഭിഭാഷകരായ ഫ്രെഡ്ഡി പയസ്, ഷീജ ജോസഫ്, വിജയൻ ചൊവ്വല്ലൂർ, സജിബ ജാവേദ്, ഫിർതൗസിയ, കെ പി വിജി സി.ജെ. ചെറുവത്തൂർ, ഡാലി, സജിത, സോന, ഫറ റഷീദ്, ലിഡ്‌വിൻ എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.