mehandi banner desktop
Chavakkad online

സെൻസസ് എടുക്കാനെന്ന വ്യാജേനയെത്തി ആക്രമണം; കുന്നംകുളത്ത് വയോധികയുടെ തല ചുമരിലിടിച്ച് മാല കവർന്നു

Ft

കുന്നംകുളം: സെൻസസ് എടുക്കാനെന്ന വ്യാജേന വീടുകളിലെത്തി ആക്രമണം നടത്തുന്ന സംഘം സജീവം. കുന്നംകുളം ചൂണ്ടലിൽ വയോധികയെ ആക്രമിച്ച് മൂന്ന് പവന്റെ സ്വർണ്ണമാല കവർന്നു. ചൂണ്ടൽ സ്വദേശിനി ചാണാശ്ശേരി വീട്ടിൽ തങ്കമണിയാണ് (81) ക്രൂരമായ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ തങ്കമണിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Jan oushadi

​ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. സെൻസസ് വിവരങ്ങൾ ശേഖരിക്കാനെന്ന വ്യാജേന വീടിന്റെ മുൻപിലെത്തിയ അപരിചിതനായ യുവാവ് കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. വയോധിക വെള്ളമെടുക്കാനായി വീടിനകത്തേക്ക് കയറിയ സമയം നോക്കി പിന്നാലെ അകത്തുകയറിയ മോഷ്ടാവ് ഇവരെ ആക്രമിക്കുകയായിരുന്നു.

​പിന്നിലൂടെയെത്തി തല പിടിച്ച് ഭിത്തിയിലിടിച്ച ശേഷമാണ് കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. ആക്രമണത്തിനിടയിൽ വയോധിക ശക്തമായി എതിർത്തതോടെ ഉണ്ടായ പിടിവലിയിൽ മാലയുടെ പകുതി ഭാഗം മാത്രമാണ് മോഷ്ടാവിന് കവർച്ച ചെയ്യാൻ കഴിഞ്ഞത്. തങ്കമണിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

​തലയ്ക്ക് സാരമായി പരിക്കേറ്റ തങ്കമണിയെ ഉടൻ തന്നെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാവിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. 

Comments are closed.