ചാവക്കാട് നിന്നും കാണാതായ യുവതി ബാംഗ്ലൂരിൽ നിന്നും വിളിച്ചതായി ഭർത്താവ് ; നാളെ രാവിലെ നാട്ടിലെത്തും

ചാവക്കാട്: മണത്തല ബേബി റോഡിൽ നിന്നും കാണാതായ യുവതി ബാംഗ്ലൂരിലുള്ളതായി വിവരം ലഭിച്ചു. ചെറുപ്പറമ്പിൽ റാസിക്കിന്റെ ഭാര്യ മിസ്രിയ (20) ആണ് ബാംഗ്ലൂരിലുള്ളത്.

ഇന്ന് രാത്രി ഭർത്താവിനെ ഫോണിൽ വിളിച്ചാണ് താൻ ബാംഗ്ലൂരിലുണ്ടെന്ന കാര്യം മിസ്രിയ അറിയിച്ചത്. ബാംഗ്ലൂരിൽ നിന്നും ബസ്സിൽ കേരളത്തിലേക്ക് പുറപ്പെട്ടതായും നാളെ രാവിലെ കുന്നംകുളം ബസ് സ്റ്റാൻഡിൽ എത്തുമെന്നും യുവതി ഭർത്താവിനോട് പറഞ്ഞു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതലാണ് ആറ് മാസം ഗർഭിണിയും മാനസിക വെല്ലുവിളി നേരിടുന്നതുമായ മിസ്രിയയെ കാണാതായത്. വിവരമൊന്നും ലഭിക്കാതായതോടെ ബന്ധുക്കൾ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവതി ഭർത്താവിനെ ബന്ധപ്പെട്ടത്.
പലതവണ യുവതിയെ ഇതുപോലെ കാണാതായിട്ടുണ്ടെന്നും റാസിക് പറഞ്ഞു.



Comments are closed.