mehandi banner desktop
Chavakkad online

പരീക്ഷാ തട്ടിപ്പുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഗ്രാമസ്വരം സാംസ്കാരിക സമിതി പ്രകടനം നടത്തി

Ft

മന്ദലാംകുന്ന് : ഡൽഹിയിലെ ജന്തർ മന്ദറിൽ വിദ്യാർത്ഥികൾ നടത്തുന്ന സമാധാനപരമായ പ്രതിഷേധത്തെ കേന്ദ്രസർക്കാർ ക്രൂരമായി അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ച് മന്ദലാംകുന്ന് കിണർ ഗ്രാമസ്വരം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. നീറ്റ്, യു ജി സി ഉൾപ്പെടെയുള്ള പ്രധാന മത്സരപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും മൂലം ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇതിനെതിരെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാർത്ഥികളെ കേന്ദ്രസർക്കാർ അധികാരത്തിന്റെ ഹുങ്കിൽ മർദ്ദിച്ച് അവകാശസമരങ്ങളെ കുരുതിക്കളമാക്കുകയാണെന്ന് പ്രതിഷേധ യോഗം ആരോപിച്ചു.തുടർന്ന് നടന്ന സമാപന യോഗം ഉസ്മാൻ മാരാത്ത് ഉദ്ഘാടനം ചെയ്തു. സക്കറിയ പൂക്കാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സമരത്തിന് എം എം അസ്‌ലം, ടി എം മുബശ്ശിർ., മജീദ്, നജീബ് പള്ളത്ത്, എം.എം. ഷറഫുദ്ദീൻ, ജിഷാദ്, ഫൈസൽ എം.എം., കെ. അബൂബക്കർ, എം.എം. റൗഫ്, ആഷിഫ്, മൊയ്നുദ്ദീൻ, ഷംസീർ, ബാത്തുഷ, ടി.എം. മുസൈബ് എന്നിവർ നേതൃത്വം നൽകി. ടി.എം. നവാസ് നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.