ചിങ്ങനാത്ത് കടവ് പാലം: ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക ഓഗസ്റ്റ് ആദ്യവാരത്തിൽ വിതരണം ചെയ്യും

ചാവക്കാട്: ചിങ്ങനാത്ത് കടവ് പാലം, അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾക്ക് ഓഗസ്റ്റ് ആദ്യവാരത്തിൽ തുക നൽകാൻ തീരുമാനം. എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചാവക്കാട് റെസ്റ്റ് ഹൗസിൽ ചേർന്ന ഗുരുവായൂർ നിയോജക മണ്ഡലം പൊതുമരാമത്ത് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.40 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പിന് 10.5 കോടി രൂപയും പുനരധിവാസ സഹായമായി 40 ലക്ഷം രൂപയും സർക്കാർ സ്പെഷൽ തഹസിൽദാർക്ക് കൈമാറിയിട്ടുണ്ട്. രേഖകൾ സമർപ്പിച്ച മുഴുവൻ ഭൂവുടമകൾക്കും അടുത്ത ആഴ്ചയോടെ നഷ്ടപരിഹാരം ലഭിക്കും




Comments are closed.