mehandi banner desktop
Chavakkad online

ഐ.സി.എ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതിയ വിദ്യാർത്ഥി സാരഥികളുടെ സ്ഥാനാരോഹണം നടന്നു

Ft

Jan oushadi

വടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതിയ വിദ്യാർഥി സാരഥികളുടെ ഔദ്യോഗിക സ്ഥാനാരോഹണച്ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
വടക്കേക്കാട് സബ് ഇൻസ്‌പെക്ടർ ഫൈസൽ ആർ. എൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ.സി.എ പ്രസിഡൻ്റ് കോട്ടയിൽ കുഞ്ഞിമോൻ ഹാജി വിശിഷ്ടാതിഥിയായ സബ് ഇൻസ്‌പെക്ടർക്ക് ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ റഷീദ് കെ. സി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ മുഹമ്മദ് യൂനസ് എം. കെ സ്വാഗതം ആശംസിച്ചു.
തുടർന്ന് പരേഡും സത്യപ്രതിജ്ഞാ ചടങ്ങും അരങ്ങേറി. സ്കൂൾ ഹെഡ് ബോയ് ഫൗസ് അഹമ്മദ്, ഹെഡ് ഗേൾ ലിയ നസ്റിൻ എന്നിവരടങ്ങുന്ന പുതിയ ഭാരവാഹികൾക്ക് പ്രിൻസിപ്പൽ ഡോ. അബ്ദുൽ റഷീദ് കെ. സി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവാഗത സാരഥികൾക്കുള്ള സ്ലാഷുകളും ബാഡ്ജുകളും സബ് ഇൻസ്പെക്ടർ ഫൈസൽ ആർ. എൻ വിതരണം ചെയ്തു. ഹെഡ് ഗേൾ ലിയ നെസ്‌റിൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Comments are closed.