mehandi banner desktop
Chavakkad online

വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

Ft

​എടക്കഴിയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെയും തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ അയ്മൻ ഷെസിനെ ചടങ്ങിൽ അനുമോദിച്ചു.

Jan oushadi

​എടക്കഴിയൂർ വ്യാപാര ഭവനിൽ നടന്ന ചടങ്ങ് ചാവക്കാട് എസ്.എച്ച്.ഒ രാജീവ് എൻ.എസ് ഉദ്ഘാടനം ചെയ്തു. യുവതലമുറയെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയിൽ നിന്ന് വിദ്യാർത്ഥിസമൂഹം പൂർണ്ണമായും പിന്മാറണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

​യൂണിറ്റ് പ്രസിഡന്റ് സി.ഐ. ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.സി. ഹൈദ്രോസ്, മുജീബ് റഹ്മാൻ പുളിക്കുന്നത്ത്, വനിതാ വിംഗ് പ്രസിഡന്റ് സുലൈഖ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ആർ.വി. ബഷീർ സ്വാഗതവും ട്രഷറർ പി.എൽ. ജോസഫ് നന്ദിയും പറഞ്ഞു

Comments are closed.