
ചാവക്കാട്: കോഴിക്കോട്-തൃശൂർ, ചാവക്കാട്-കൊടുങ്ങല്ലൂർ റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കുന്നംകുളത്ത് രണ്ട് പേരുടെ മരണത്തിനിടയാക്കിയത് അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്നാണ്. ഈ റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും, ജീവൻ പണയം വെച്ചാണ് ജനങ്ങൾ ഇതുവഴി യാത്ര ചെയ്യുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ സി. ഷറഫുദ്ധീൻ, ഫഹദ് എടക്കഴിയൂർ, കമറു തിരുവത്ര എന്നിവർ സംസാരിച്ചു.




Comments are closed.