മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കുടുംബ വഴക്കിനിടെ മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി (49) ആണ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായത്.

ഞായറാഴ്ച (ഓഗസ്റ്റ് 9) വൈകീട്ട് 4.45-ഓടെ അഴീക്കോടുള്ള വീട്ടിലായിരുന്നു സംഭവം. ഷില്ലിയും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുമ്പോൾ മകൾ അമ്മയുടെ പക്ഷം പിടിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മകളെ ക്രൂരമായി മർദ്ദിക്കുകയും കൈവിരലിന്റെ എല്ല് പൊട്ടിക്കുകയും ചെയ്ത പ്രതി, കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേറ്റിട്ടുണ്ട്.
അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രമേഷ് സി, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.ഐമാരായ അതുൽ മോഹൻ, ജാക്സൺ ജോസഫ്, സെബി, ഗ്രേഡ് എസ്.സി.പി.ഒമാരായ ജിജിൻ ജെയിംസ്, ഷമീർ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Comments are closed.