mehandi banner desktop
Chavakkad online

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; മേജർ പി.ജെ. സ്റ്റൈജുവിനെ ആദരിച്ചു

Ft

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ സംഘടിപ്പിക്കുന്ന ‘ഹൃദയത്തിൽ ശ്രീകൃഷ്ണ’ പരിപാടിയുടെ ഭാഗമായി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കൈപ്പമംഗലം എം.എൽ.എയുമായ കെ.കെ. വത്സരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Jan oushadi

കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് പി.പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 79 തവണ രക്തം ദാനം ചെയ്ത് മാതൃകയായ പൂർവ്വ വിദ്യാർത്ഥിയും 24 കേരള ബറ്റാലിയൻ അസോസിയേറ്റഡ് എൻ.സി.സി ഓഫീസറുമായ മേജർ പി.ജെ. സ്റ്റൈജുവിനെ ചടങ്ങിൽ വത്സരാജ് എം.എൽ.എ ആദരിച്ചു. തുടര്‍ന്ന് മേജർ പി.ജെ. സ്റ്റൈജു മറുപടി പ്രസംഗം നടത്തി.

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റുമായ എം.പി. സജീപ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവൻ വാക, കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ബിജോയ് പി.എസ്., ഹരീഷ് നാരായണമേനോൻ, നിക്സൺ, ഗുരുവായൂർ ഹെൽത്ത് ഇൻസ്പെക്ടർ അജയ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ സുധീഷ് സ്വാഗതവും പ്രജ്വൽ നന്ദിയും രേഖപ്പെടുത്തി.

Comments are closed.