mehandi banner desktop
Chavakkad online

പി.എം-ശ്രീ പദ്ധതി: എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതുയോഗവും സംഘടിപ്പിച്ചു

Ft

​പുന്നയൂർ: “പി.എം-ശ്രീ പദ്ധതിയിൽ നിന്ന് യു.ഡി.എഫ് സർക്കാർ പിൻമാറുക, മതേതരത്വം സംരക്ഷിക്കുക” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എസ്.ഡി.പി.ഐ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രചാരണ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും സമാപന പൊതുയോഗവും സംഘടിപ്പിച്ചു.​അകലാട് അംബാലയിൽ നിന്ന് ആരംഭിച്ച പദയാത്ര എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് പദയാത്ര എടക്കഴിയൂർ പോസ്റ്റ് സെന്ററിൽ സമാപിച്ചു.​തുടർന്ന് നടന്ന സമാപന പൊതുയോഗത്തിൽ പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. നൗഫൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ നാസർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.എം. അക്ബർ ആശംസാപ്രസംഗം നടത്തി.​പഞ്ചായത്ത് സെക്രട്ടറി അഷ്കർ ഖാദിരിയ്യ സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്കർ എടക്കഴിയൂർ നന്ദിയും പറഞ്ഞു. മണ്ഡലം ട്രഷറർ ഡോ. സക്കീർ ഹുസൈൻ, പഞ്ചായത്ത് ട്രഷറർ ആർ.വി. ആഷിഖ്, മറ്റ് പഞ്ചായത്ത്-ബ്രാഞ്ച് ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Jan oushadi

Comments are closed.