
പുന്നയൂർക്കുളം : കർഷക ദിനത്തിൽ പുന്നയൂർക്കുളം ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഗ്രാമപഞ്ചായത്തംഗം ശോഭ പ്രേമന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മികച്ച യുവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കളത്തിങ്ങൽ അജീഷിനെ കൃഷിയിടത്തിലെത്തി പൊന്നാടയണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. 10000 കി.ഗ്രാം നെല്ല് പ്രതിവർഷം ഉൽപ്പാദിപ്പിക്കുന്ന അജീഷ് പച്ചക്കറിക്കൃഷിയിലും പശുവളർത്തലിലും മികവ് പ്രകടിപ്പിക്കുന്ന സമ്മിശ്ര കർഷനാണ്. ഗ്രാമ പഞ്ചായത്തംഗം ശോഭ പ്രേമൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സ്നേഹ് മോഹൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.എൽ. മനോഹിത് അജീഷിനെ പൊന്നാടയണിയിച്ചു. വിദ്യാർത്ഥികളായ റിസാന ഫാത്തിമ, മുഹമ്മദ് ഫായിസ്, അന്ന ജെറി, നിരഞ്ജന, ടി.പി. ശിവാനി, സി.എസ്. വൈഭവ് എന്നിവർ അജീഷിന് മെമന്റോ നൽകി ആദരിച്ചു.




Comments are closed.