mehandi banner desktop
Chavakkad online

മികച്ച സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പുരസ്കാരം അലി പഷ്ണത്തയിലിന്

Ft

പുന്നയൂർക്കുളം : കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് നൽകുന്ന മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്കാരം സാമൂഹിക പ്രവർത്തകനായ അലി പഷ്ണത്തയിലിന് ലഭിച്ചു. കർഷകദിനാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 17 തിങ്കളാഴ്ച വൈകിട്ട് 3:00-ന് ആൽത്തറ ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ പുരസ്കാരം കൈമാറി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Jan oushadi

​സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായ അലി പഷ്ണത്തയിൽ അമൽ ചാരിറ്റബിൾ ട്രസ്റ്റ്, ധർമ ചാരിറ്റബിൾ സൊസൈറ്റി, Mec7 അമൽ സെന്റർ എന്നിവയുടെ ചെയർമാനായും കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരിയായും പ്രവർത്തിച്ചുവരികയാണ്. ചമ്മന്നൂർ മഹല്ല് പള്ളി പുനരുദ്ധാരണ കമ്മിറ്റി കൺവീനർ കൂടിയാണ് അദ്ദേഹം.

​അമൽ ഇംഗ്ലീഷ് സ്കൂളിനെ പരിസ്ഥിതി സൗഹൃദ ഹരിത ക്യാമ്പസാക്കി മാറ്റിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ കൃഷിപ്രേമവും നിരന്തര പ്രയത്നവും നിർണ്ണായക പങ്കാണ് വഹിച്ചത്. ക്യാമ്പസ്സിൽ ഒരുക്കിയ പച്ചപ്പും കാർഷിക ഇടങ്ങളും അദ്ദേഹത്തിന് കാർഷിക സംസ്കാരത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നു. നാടിന് അഭിമാനമായി മാറിയ അലി പഷ്ണത്തയിലിന് വിവിധ സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖർ ആശംസകൾ അറിയിച്ചു.

Comments are closed.