
ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് സഹായ നിധി സമാഹരണാർത്ഥം സംഘടിപ്പിച്ച ‘തിരുവോണമധുരം കരുണാമൃതം’ പായസവിതരണ പരിപാടി എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 16 വർഷമായി ചാവക്കാട് താലൂക്ക് കേന്ദ്രീകരിച്ച് ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന കൺസോളിന്റെ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നതിനൊപ്പം സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കൺസോൾ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് അലി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ആർ.വി. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ. ശംസുദ്ധീൻ, പി.വി. അബ്ദു മാസ്റ്റർ, കാസിം പൊന്നറ, സി.എം. ജനീഷ്, ഹക്കീം ഇമ്പാറക്ക്, ഫെബിജ, സൈനബ, ഷൗജത്ത് തുടങ്ങിയവർ പങ്കെടുത്തു.



Comments are closed.