ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മുഹമ്മദ് സനൻ; ചാവക്കാടിന് അഭിമാന നേട്ടവുമായി നാഷണൽ ഹുദാ സ്കൂൾ

ഒരുമനയൂർ : നാല്പതാമത് ജില്ലാതല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും കരസ്ഥമാക്കി ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സനൻ. സബ് ജൂനിയർ വിഭാഗത്തിൽ മാറ്റുരച്ചാണ് സനൻ ഈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.കായികരംഗത്ത് മികച്ച വിജയം കൈവരിച്ച് സ്കൂളിനും നാടിനും അഭിമാനമായി മാറിയ മുഹമ്മദ് സനനെ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും പി.ടി.എ ഭാരവാഹികളും നാട്ടുകാരും അഭിനന്ദിച്ചു. വരുംതലമുറയിലെ കായിക പ്രതിഭകൾക്ക് സനന്റെ ഈ വിജയം വലിയ പ്രചോദനമാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.




Comments are closed.