mehandi banner desktop
Chavakkad online

പുതിയറ ദുആഉറസൂൽ മദ്രസ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു

Ft

ചാവക്കാട് : തിരുവത്ര പുതിയറ ദുആ റസൂൽ മദ്രസ നബിദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനം അതിവിപുലമായി ആചരിച്ചു. പ്രധാനാധ്യാപകൻ അബ്ദുല്ലത്തിഫ് നിസാമി പതാക ഉയർത്തി. പുതിയറ ജുമാ മസ്ജിദ് ഖത്തീബും മുദരിസുമായ ആഷിഖ് ബാഖവി പ്രാർത്ഥന നടത്തി. കബീർ ബാഖവി മീലാദ് സന്ദേശം നൽകി. ദഫ്, സ്കൗട്ട്, ഫ്‌ളവർ ഷോ, അറവനപുതിയറ ദുആ റസൂൽ മദ്രസ തുടങ്ങിയവയുടെ അകമ്പടിയോടെ നടത്തിയ സന്ദേശ റാലിയിൽ വിദ്യാർത്ഥികളും നാട്ടുകാരും അണിനിരന്നു. തുടർന്ന് വൈകീട്ട് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. നബിദിന ദിവസം ശക്തമായ മഴയെ തുടർന്ന് മാറ്റിവെച്ചതായിരുന്നു ആഘോഷ പരിപാടികൾ.

Jan oushadi

Comments are closed.