തിരുവത്ര.കോട്ടപ്പുറം ഗവ ഫിഷറീസ് യുപി സ്കൂളിൽ അന്താരാഷ്ട്ര സംസ്കൃത ദിനം ആചരിച്ചു

തിരുവത്ര : എല്ലാ വർഷവും ശ്രാവണ മാസത്തിലെ പൗർണ്ണമി തിഥിയിലാണ് ആചരിക്കുന്നത്. സ്ക്കൂൾ പ്രധാനധ്യാപിക്ക പി കെ റംല ഉൽഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി എം കെ സലീം ആശംസ നേർന്നു.സി ആർ ദുർഗ്ഗ, എ എസ് സന്ധ്യ, എസ് കെ പ്രിയ, പി എം മുബീന,സി ജെ ജിൻസി, ഐശ്വര്യ തുടങ്ങിയവർ നേതൃത്വം നൽകി.ലോകത്തിലെ ഏറ്റവും പഴയതും ശാസ്ത്രീയവുമായ ഭാഷകളിൽ ഒന്നായ സംസ്കൃതത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ഈ ഭാഷയുടെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമിട്ടാണ് ഭാരത സർക്കാർ 1969 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. പ്രശസ്ത സംസ്കൃത വ്യാകരണ പണ്ഡിതനായ പാണിനി മഹർഷിയുടെ ജന്മ ദിനത്തിനത്തോടനുബന്ധിച്ചാണ് ഈ ദിവസം തിരഞ്ഞെടുത്തത്.




Comments are closed.