mehandi banner desktop
Chavakkad online

കർഷക പുരസ്‌കാര ജേതാക്കളെ അമൽ സ്കൂൾ പിടിഎ ആദരിച്ചു

Ft

ചമ്മന്നൂർ: പുന്നയൂർക്കുളം പഞ്ചായത്തിന്റെ സമ്മിശ്ര കർഷകനുള്ള പുരസ്‌കാരം നേടിയ അമൽ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ, വടക്കേകാട് പഞ്ചായത്തിന്റെ കർഷക പുരസ്‌കാരം നേടിയ സ്കൂൾ മുൻ PTA പ്രസിഡന്റ്‌ അബ്ദുൽ റഷീദ് വൈശ്യംവീട്ടിൽ എന്നിവരെ അമൽ ഇംഗ്ലീഷ് സ്കൂൾ PTAയുടെ നേതൃത്വത്തിൽ ആദരിച്ചു.സ്കൂളിലെ ധർമ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ PTA പ്രസിഡന്റ്‌ സുമിഷ ഉപഹാരം സമർപ്പിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ, സിസിഎ കോർഡിനേറ്റർ അബ്ദുൽ റഹ്‌മാൻ കുന്നുംകാട്ടിൽ, പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത്, അഡ്മിനിസ്ട്രെറ്റർ ഡോ. ഹരിദയാൽ, പിടിഎ പ്രതിനിധികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

Jan oushadi

Comments are closed.