mehandi banner desktop
Chavakkad online

അകലാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Ft

ചാവക്കാട്: അകലാട് ഒറ്റയിനിയിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാലപ്പെട്ടി ആശുപത്രിക്കടുത്ത് മരക്കാരകത്ത് മൂസയുടെ മകൻ അബൂബക്കർ (ബക്കർ) ആണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. അബൂബക്കർ സഞ്ചരിച്ചിരുന്ന ബൈക്കും ഇന്നോവ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബൂബക്കർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Jan oushadi

Comments are closed.