mehandi banner desktop
Chavakkad online

ദേശീയപാതയിൽ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

Ft

എടക്കഴിയൂർ: പഞ്ചവടി ആറാംകല്ലിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. പഞ്ചവടി പുതുവീട്ടിൽ അസീസ് (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.

Jan oushadi

റോഡ് മുറിച്ചുകടക്കുന്നതിനിടെ അസീസിനെ  കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments are closed.