ചാവക്കാട് വെൽഫയർ പാർട്ടിക്ക് പുതിയ നേതൃത്വം

ചാവക്കാട് : ചാവക്കാട് ടൗണിൽ കിലോമീറ്റർ നീണ്ടു നിൽക്കുന്ന ഗതാഗത കുരുക്കാണ് മാസങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്ഇതിനൊരു പരിഹാരം കാണാൻ അധികാരികൾ സന്നദ്ധമാകണം. നഗരസഭ അധികൃതർ ഈ വിഷയത്തിൽ കാണിക്കുന്ന മൗനം വെടിയണം. ജനങ്ങളുടെ വോട്ട് നേടി അധികാരത്തിൽ എത്തിയവർ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും മുന്നോട്ട് വരേണ്ടതുണ്ട്. ജനങ്ങളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കാൻ ഉത്തരവാദപ്പെട്ടവർ സന്നദ്ധമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന്വെൽഫെയർ പാർട്ടി നേതൃത്വം കൊടുക്കമെന്ന് വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ സമ്മേളനം അവതരിപ്പിച്ച പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്. കെ. എസ്. ഉമൈറ സമ്മേളനം ഉദ്ഘാടനം ഷെയ്തു. ഭാരവാഹികളായി. റസാക്ക് ആലുംപടി പ്രസിഡന്റ്, സെക്രട്ടറി സലാം മുതുവട്ടൂർ, ട്രഷറർ മുഹമ്മദാലി തിരുവത്ര, സി. ആർ. ഹനീഫ, മോഹനൻ, എൻ. കെ. ജാഫർ ,കെ. ആർ. മനോജ്, ഉമേഷ് ഉണ്ണികൃഷ്ണൻ, നെദീറ കെ മുഹമ്മദ്, സുബൈറ റസാക്ക്, റസിയ മണത്തല തുടങ്ങിയവരെ തിരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ, മണ്ഡലം അംഗം മുസ്തഫ പഞ്ചവടി എന്നിവർ വരണാധികാരികളായി.




Comments are closed.