mehandi banner desktop
Chavakkad online

ഐ ഡി സി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Ft

ചാവക്കാട്: ഒരുമനയൂര്‍ ഐ ഡി സി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിമുക്തി ക്ലബ്ബിന് കീഴില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ‘ലഹരിയോട് അകലം പാലിക്കൂ, സ്വപ്‌നങ്ങളെ ചേര്‍ത്തുപിടിക്കൂ’ എന്ന പ്രമേയത്തില്‍ നടന്ന ബോധവത്കരണ ക്ലാസ്സിന് സിവില്‍ എക്‌സൈസ് ഓഫീസര്‍ മണികണ്ഠന്‍ നേതൃത്വം നല്‍കി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പരിപാടിയില്‍ സംബന്ധിച്ചു. ജനറല്‍ മാനേജര്‍ ജഅ്ഫര്‍ മാസ്റ്റര്‍, വൈസ് പ്രിന്‍സിപ്പല്‍ റുബീന ഫാറൂഖ്, താജുദ്ദീന്‍ നിസാമി, സാജന്‍ മാസ്റ്റര്‍, ശാഫി സുഹ് രി സംബന്ധിച്ചു.ഫോട്ടോ ക്യാപ്ഷന്‍ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സിന് സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മണികണ്ഠന്‍ നേതൃത്വം നല്‍കുന്നു

Jan oushadi

Comments are closed.