mehandi banner desktop
Chavakkad online

വൈദ്യുതി പ്രതിസന്ധി: കടപ്പുറത്ത് എസ്.ഡി.പി.ഐ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു

Ft

ചാവക്കാട്: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയിലും പവർകട്ടിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. ‘പവർകട്ട് സതീശൻ കേരളത്തെ നയിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലേക്കോ’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സമരം.​അഞ്ചങ്ങാടി വളവിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് അഞ്ചങ്ങാടി സെന്ററിൽ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മുനീർ അമ്പലത്ത്, സെക്രട്ടറി ഷഫീഖ് തൊട്ടാപ്പ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സെക്കീർ തൊട്ടാപ്പ്, ബുഷൈർ പുളിഞ്ചോട് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Jan oushadi

Comments are closed.