സംസ്ഥാന സ്കൂൾ തെയ്ക്വോണ്ടോ ചാമ്പ്യൻഷിപ്പ്: കടപ്പുറം സ്വദേശി ടി.എം. മുസവ്വിറിന് വെള്ളി മെഡൽ

ചാവക്കാട്: കണ്ണൂരിൽ വെച്ച് നടന്ന 68-ാമത് സംസ്ഥാന സ്കൂൾ തെയ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയ്ക്കായി അഭിമാനാർഹമായ നേട്ടം സ്വന്തമാക്കി കടപ്പുറം സ്വദേശിയായ വിദ്യാർത്ഥി. കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന തെക്കൂട്ട് മുസ്തഫ – ഷെമീറ ദമ്പതികളുടെ മകനായ ടി.എം. മുസവ്വിറാണ് മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയത്.ചാവക്കാട് എം.ആർ.ആർ.എം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മുസവ്വിർ. കഠിന പരിശ്രമത്തിലൂടെയും കായിക മികവിലൂടെയും ജില്ലാ തല മത്സരങ്ങൾ കടന്നാണ് ഈ മിടുക്കൻ സംസ്ഥാന സ്കൂൾ മീറ്റിൽ മാറ്റുരച്ചതും തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയതും.കലാ-കായിക രംഗത്ത് മികച്ച മാതൃക തീർക്കുന്ന മുസവ്വിറിന്റെ ഈ വിജയം നാടിനും സ്കൂളിനും ഒരുപോലെ അഭിമാനകരമായി മാറി.




Comments are closed.