വടക്കാഞ്ചേരിയിൽ വനത്തിനുള്ളിൽ മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശ്ശൂർ: വടക്കാഞ്ചേരി ഫോറസ്റ്റ് അതിർത്തിയിലെ വനത്തിനുള്ളിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബു (52) ആണ് മരിച്ചത്.ഇന്ന് രാവിലെയോടെയാണ് വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.




Comments are closed.